ഞാന്‍ നൌഫല്‍ ,നൌഫല്‍ ഷാ... .ഞാന്‍ ഒരു എഴുത്തുകാരനോ...ഒരു കലാകാരനോ...ഒന്നും അല്ല....കൂട്ടുകാരും കുടുംബവുമായി ഒതുങ്ങി കഴിയുന്ന ഒരു വെളിയന്കോട്ടുകാരന് ..(.മലപ്പുറം ജില്ലയിലെ തൃശൂര്‍ അതിര്തിയോടടുത്ത ഒരു പ്രദേശം..പൊന്നാനിയില്‍ നിന്നും ചാവക്കാട് പോകുന്ന വഴിയിലെ ഒരു കൊച്ചു ഗ്രാമം .)നിങ്ങള്‍ക്കെന്നെ എന്തു വേണമെങ്കില്കും വിളിക്കാം..എന്റെ കൂട്ടുകാര്‍ വിളിക്കുന്നത് പോലെ വീരപ്പന് എന്നോ..(എന്റെ നാട്ടിലെ പേര് ആണ്....) വാഴകോടന്‍ എന്നോ വിളിക്കാം...അതെന്റെ കോളേജിലെ പേരാണ്....ഈ പേരുകള്‍ക്ക് പിന്നിലെല്ലാം ഒരു കഥയുണ്ട് .....ഞാന്‍ അത് നിങ്ങളോട് വഴിയെ പറയാം ...
എന്റെ ശരീര ഘടന എനിക്ക് പല പേരുകളും തന്നു....തോട്ടി ..കൊക്ക്(CRANE)..അങ്ങനെ എന്തെല്ലാം.,..ഞാന്‍ കേട്ടതും കേള്‍ക്കാത്തതും ആയ എത്രയോ പേരുകള്‍.....പക്ഷെ എനിക്കതില്‍ ഒരു വിഷമവും തോന്നിയിരുന്നില്ല......ഞാന്‍ മെലിഞ്ഞ ഒരു സുന്ദരന്‍ ആണേ ...അസൂയ കൊണ്ട് വിളിക്കുന്നതാണെന്ന് കരുതി ഞാന്‍ സമാധാനിക്കുന്നു ....
എന്തായാലും ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ല....എല്ലാവരും ബ്ലോഗ് എയുതുന്നു....അത് കൊണ്ട് നാനും ഒന്നെഴുതി കളയാം എന്ന് കരുതി ...ചുമ്മാ ഒരു രസമല്ലേ.......പിന്നെ ഓഫീസില്‍ ഇരുന്നു ബോറടിക്കുമ്പോള്‍ ചെയ്യാവുന്ന ഏറ്റവും നല്ല പണി ഇത് തന്നയല്ലേ......
എന്നാല്‍ ഞാന്‍ എഴുതി തുടങ്ങട്ടെ....എല്ലാവരും വാഴിക്കുക അഭിപ്രായം പറയുക....